ടിസിഎസിനു വരുമാനം കൂടി
Friday, January 17, 2020 11:56 PM IST
മുംബൈ: ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഡിസംബറിലവസാനിച്ച മൂന്നു മാസം 8118 കോടി രൂപ അറ്റദായമുണ്ടായി. തലേവർഷം ഇതേ ത്രൈമാസത്തേക്കാൾ 0.1 ശതമാനം കൂടുതലാണിത്.
ത്രൈമാസ വരുമാനം 6.7 ശതമാം വർധിച്ച് 39,854 കോടി രൂപയായി.കന്പനി ഇക്കൊല്ലത്തെ മൂന്നാമത്തെ ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചു. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് അഞ്ചു രൂപയാണ് ഇപ്പോൾ പ്രഖ്യാപിച്ച ലാഭവീതം.