അഗ്രികെയറിന്റെ ജൈവപോഷണം വിപണിയിൽ
Saturday, December 14, 2019 11:51 PM IST
കട്ടപ്പന: ജൈവവള ഉത്പാദനരംഗത്ത് ഒരു പതിറ്റാണ്ടിന്റെ അനുഭവ സന്പത്തുമായി പുളിയന്മലയിലെ അഗ്രികെയർ അസോസിയേറ്റിന്റെ പുതിയ ജൈവവളം വിപണിയിലിറക്കി. ആര്യ എക്കോപ്ലസ് എന്നു പേരിട്ടിരിക്കുന്ന സന്പൂർണ ജൈവപോഷണം സാധാരണ ജൈവ വളങ്ങളിൽനിന്നു വ്യത്യസ്തമായി ആധുനിക മൈക്രോബിയൽ എക്സ്ട്രാക്ട് ടെക്നോളജി അഥവ സെക്കൻഡറി മെറ്റാബോളിക് ടെക്നോളജി ഉപയോഗിച്ചാണു നിർമിക്കുന്നതെന്ന് കന്പനി പറയുന്നു.
സൂക്ഷ്മ ജീവികൾ ഉത്പാദിപ്പിക്കുന്ന സസ്യപോഷണങ്ങൾ ഗ്രീൻ ടെക്നോളജിയിലൂടെ വേർതിരിച്ചെടുക്കുന്ന പ്രക്രിയയിലൂടെ എൻപികെ, മാക്രോ ന്യൂട്രിയൻസ്, മൈക്രോ ന്യൂട്രിയൻസ്, ഹോർമോണുകൾ, ജൈവ കുമിൾ നാശിനികൾ, ജൈവ കീടനാശിനികൾ തുടങ്ങിയവ ഓയിൽകേക്കുകളുടെ സത്തുകളിലെ ഹൈപ്രോട്ടീനിൽ സംയോജിപ്പിച്ചാണ് ആര്യ എക്കോപ്ലസ് നിർമിക്കുന്നതെന്ന് കന്പനി പറയുന്നു.