റിയൽ എസ്റ്റേറ്റ് അപായനിലയിൽ: രഘുറാം രാജൻ
Saturday, December 7, 2019 11:55 PM IST
ന്യൂഡൽഹി: രാജ്യത്തെ റിയൽ എസ്റ്റേറ്റ് കൺസ്ട്രക്ഷൻ മേഖലകൾ അപായനിലയിലാണെന്നു റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ. അടിസ്ഥാന സൗകര്യമേഖലയും അങ്ങനെതന്നെ.
ഈ മേഖലകളിലെ കന്പനികൾ കടഭാരത്തിൽ ഞെരുങ്ങുകയാണ്. ഏതെങ്കിലും തകർച്ചയിലായാൽ ഇവയ്ക്കു വായ്പ നൽകിയ ബാങ്കുകളും ബാങ്കിതര ധനകാര്യ കന്പനികളും കുഴപ്പത്തിലാകും: ഇന്ത്യാ ടുഡെയിൽ ഡോ. രാജൻ എഴുതി.
ബാങ്കിതര ധനകാര്യ കന്പനികളുടെ ആസ്തികളുടെ (വായ്പകൾ) ഭദ്രത റിസർവ് ബാങ്ക് വിലയിരുത്തേണ്ടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 6600 കോടി ഡോളറിലധികം മൂല്യമുള്ള പാർപ്പിട പദ്ധതികൾ പാപ്പർ നടപടി നേരിടുകയാണ്. നാലരലക്ഷം പാർപ്പിടങ്ങളുടെ പണി നിരവധി കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്നു.