ഓഹരിവിപണിയിൽ പരിശീലനം
Saturday, December 7, 2019 11:55 PM IST
കൊച്ചി: വനിതകളെയും മുതിർന്ന പൗരൻമാരെയും ഓഹരിവിപണിയിൽ നിക്ഷേപം പഠിപ്പിക്കുന്ന പ്രത്യേക പരിപാടിയുമായി ഓഹരി ഇടപാട് സ്ഥാപനമായ അക്യുമെൻ ക്യാപിറ്റൽ മാർക്ക് രംഗത്ത്. ഇതുവരെ വിപണിയിൽ ഇടപെടാത്തവരെ ഉദ്ദേശിച്ച് തീയറി-പ്രാക്ടിക്കൽ ലൈവ് ക്ലാസുകൾ അടങ്ങിയ പരിശീലനം ശനി, ഞായർ ഒഴികെയുള്ള തുടർച്ചയായ പത്തു ദിവസം നീണ്ടുനിൽക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് പരിശീലനം.
ഈ മാസം 10 ന് ആരംഭിക്കുന്ന പരിശീലന ക്ലാസുകൾ അമ്യുമെൻ കാപിറ്റൽ മാർക്കറ്റിന്റെ എറണാകുളം കച്ചേരിപ്പടിയിൽ വീക്ഷണം റോഡിലുള്ള എസ്റ്റി റെഡ്ഡ്യാർ സണ്‍സ് ബിൽഡിംഗിലെ കോർപറേറ്റ് ഓഫീസിൽ പ്രത്യേകം തയാറാക്കിയ ക്ലാസ് റൂമിലാണു നടക്കുക. പരിശീലനം പൂർത്തിയാക്കുന്നവർക്ക് തുടർസേവനം എന്ന നിലയിൽ മറ്റ് പരിശീലനങ്ങളും ടെക്നിക്കൽ ഉപദേശങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484-4291111, 9388312345.