ടിസിസി ഡിവിഡന്റ് തുക മുഖ്യമന്ത്രിക്ക് കൈമാറി
Wednesday, November 13, 2019 11:58 PM IST
ഏലൂർ: ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിന്റെ 2018-2019 വർഷത്തെ ഡിവിഡന്റ് തുകയായ 80.67 ലക്ഷം രൂപയുടെ ചെക്ക് മാനേജിംഗ് ഡയറക്ടർ കെ. ഹരികുമാർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ്, ബോർഡ് അംഗങ്ങളായ കെ. വിജയകുമാർ, വി. സലിം, മാനേജ്മെന്റ് പ്രതിനിധി ബിജി ഫിലിപ്പ്, ടിസിസി യൂണിയൻ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.