മേക്കർ വില്ലേജ് പ്രതിരോധ വകുപ്പിന്റെ സ്റ്റാർട്ടപ് പങ്കാളി
Tuesday, November 12, 2019 11:01 PM IST
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാർഡ് വെയർ ഇൻകുബേറ്ററായ കൊച്ചി മേക്കർ വില്ലേജ് പ്രതിരോധ ഗവേഷണത്തിൽ സ്റ്റാർട്ടപ്പുകളുടെ സഹകരണം ഉറപ്പാക്കുന്ന ഇന്നോവേഷൻസ് ഫോർ ഡിഫൻസ് എക്സലൻസിന്റെ(ഐഡെക്സ്) പങ്കാളിയായി.
ഡൽഹിയിൽ നടന്ന ചടങ്ങിൽ ഡിഫൻസ് ഇന്നോവേഷൻ ഓർഗനൈസേഷൻ സിഇഒ സഞ്ജയ് ജാജുവിൽനിന്ന് മേക്കർ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണൻ നായർ ധാരണാപത്രം ഏറ്റുവാങ്ങി.
പരിപാടിയോടനുബന്ധിച്ചു നടന്ന ഡിഫൻസ് ഇന്ത്യ സ്റ്റാർട്ടപ്പ് ചലഞ്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. 2018 ലാണ് കേന്ദ്രസർക്കാർ ഐഡെക്സിന് രൂപം നൽകിയത്.