ധനലക്ഷ്മി ബാങ്ക് ശാഖ അമ്പലപ്പുഴയിൽ
Tuesday, November 12, 2019 11:01 PM IST
തൃശൂർ: ധനലക്ഷ്മി ബാങ്കിന്റെ അമ്പലപ്പുഴ ശാഖ പ്രവർത്തനം ആരംഭിച്ചു. മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. ധനലക്ഷ്മി ബാങ്ക് ചീഫ് ജനറൽ മാനേജർ പി.മണികണ്ഠൻ അധ്യക്ഷനായ യോഗത്തിൽ അമ്പലപ്പുഴ സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാൽ, ലയണ്‍സ് ക്ലബ് പ്രസിഡന്റ് അനി വിജയൻ, വാർഡ് മെംബർ രമാദേവി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ബാങ്കിന്റെ ആലപ്പുഴ എസ്ഡി കോളജിൽ പ്രവർത്തിച്ചിരുന്ന ശാഖയാണ് അമ്പലപ്പുഴയിലേക്കു മാറ്റിയത്. നൂറു ശതമാനം കോർ ബാങ്കിംഗ് സംവിധാനമുള്ള ശാഖയിൽ എല്ലാവിധ നിക്ഷേപ-വായ്പാ പദ്ധതികളും ലോക്കർ സൗകര്യവും ലഭ്യമാണ്.