ഓഹരികൾ കുതിക്കുന്നു
ഓഹരികൾ കുതിക്കുന്നു
Thursday, November 7, 2019 11:58 PM IST
മും​​ബൈ: പാ​​ർ​​പ്പി​​ട​​മേ​​ഖ​​ല​​യ്ക്കു​​ള്ള സ​​ഹാ​​യ​​നി​​ധി; വി​​ദേ​​ശ​​നി​​ക്ഷേ​​പ​​ക​​രു​​ടെ താ​​ത്പ​​ര്യം; ചൈ​​ന-​​അ​​മേ​​രി​​ക്ക വ്യാ​​പാ​​ര ത​​ർ​​ക്കം തീ​​രു​​ന്ന​​ത്. ഓ​​ഹ​​രി​​വി​​പ​​ണി​​യെ പു​​തി​​യ ഉ​​യ​​ര​​ങ്ങ​​ളി​​ലെ​​ത്തി​​ക്കാ​​ൻ പ​​റ്റി​​യ എ​​ല്ലാ ചേ​​രു​​വ​​ക​​ളും ഉ​​ണ്ടാ​​യ ദി​​വ​​സ​​മാ​​ണ് ഇ​​ന്ന​​ലെ. സെ​​ൻ​​സെ​​ക്സ് പു​​തി​​യ റി​​ക്കാ​​ർ​​ഡ് ക്ലോ​​സിം​​ഗ് കു​​റി​​ച്ചു; നി​​ഫ്റ്റി 12000-നു ​​മു​​ക​​ളി​​ൽ ക്ലോ​​സ് ചെ​​യ്തു.

ഇ​​ട​​യ്ക്കു 40,688.27 പോ​​യി​​ന്‍റ് എ​​ന്ന റി​​ക്കാ​​ർ​​ഡ് വ​​രെ ഉ​​യ​​ർ​​ന്ന സെ​​ൻ​​സെ​​ക്സ് ഇ​​ന്ന​​ലെ 183.96 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ച്ച​​യോ​​ടെ 40,653.74-ൽ ​​ക്ലോ​​സ് ചെ​​യ്തു. നി​​ഫ്റ്റി ജൂ​​ണി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി 12000-നു ​​മു​​ക​​ളി​​ൽ ക്ലോ​​സ് ചെ​​യ്തു. 46 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 12,012.05 ലാ​​ണു നി​​ഫ്റ്റി ക്ലോ​​സിം​​ഗ്.


പാ​​ർ​​പ്പി​​ട​​മേ​​ഖ​​ല​​യ്ക്ക് പു​​ന​​രു​​ജ്ജീവ​​ന​​ത്തി​​നു​​ള്ള 25,000 കോ​​ടി രൂ​​പ​​യു​​ടെ നി​​ധി പ്ര​​ഖ്യാ​​പി​​ച്ച​​ത് റി​​യ​​ൽ എ​​സ്റ്റേ​​റ്റ് മേ‍ഖ​​ല​​യെ സ​​ഹാ​​യി​​ക്കു​​മെ​​ന്നു വി​​പ​​ണി ക​​രു​​തു​​ന്നു. രാ​​ജ്യ​​ത്തു 4.6 ല​​ക്ഷം കോ​​ടി രൂ​​പ മൂ​​ല്യ​​മു​​ള്ള 5.76 ല​​ക്ഷം പ​​ദ്ധ​​തി​​ക​​ളാ​​ണ് പൂ​​ർ​​ത്തി​​യാ​​കാ​​തെ കി​​ട​​ക്കു​​ന്ന​​ത്. റി​​യ​​ൽ എ​​സ്റ്റേ​​റ്റ് ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ൾ​​ക്ക് ഇ​​ന്ന​​ലെ വി​​ല കൂ​​ടി.

ചൈ​​ന​​യും അ​​മേ​​രി​​ക്ക​​യും ത​​മ്മി​​ലു​​ള്ള വാ​​ണി​​ജ്യ​​ത​​ർ​​ക്ക​​ത്തി​​നു പ​​രി​​ഹാ​​രം ദൃ​​ഷ്ടി​​പ​​ഥ​​ത്തി​​ലാ​​യി. പ​​ര​​സ്പ​​രം ചു​​മ​​ത്തി​​യ തീ​​രു​​വ​​ക​​ൾ ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി കു​​റ​യ്ക്കും. അ​​ടു​​ത്ത​​മാ​​സം ഇ​​രു​​രാ​​ഷ്‌​ട്ര​​ത്ത​​ല​​വ​​ന്മാ​​രും ക​​രാ​​ർ ഒ​​പ്പി​​ട്ടേ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.