4ജി ശൃംഖലയിൽ ഒന്നാമൻ ജിയോ
Thursday, September 19, 2019 11:12 PM IST
മുംബൈ: രാജ്യത്തെ ഏറ്റവും വിസ്തൃതമായ 4ജി ശൃംഖല റിലയൻസി ജിയോയുടേത്. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ( ട്രായ്) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. 7.46 ലക്ഷത്തിലധികം 4ജി കേന്ദ്രങ്ങളാണു ജിയോയ്ക്കുള്ളത്. രണ്ടാം സ്ഥാനത്ത് 3.26 ലക്ഷം 4ജി കേന്ദ്രങ്ങളുമായി ഭാരതി എയർടെലാണ്.
2017 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം ജിയോയ്ക്ക് 3.81 ലക്ഷം 4ജി കേന്ദ്രങ്ങളും ഭാരതി എയർടെലിന് 97,130 4ജി കേന്ദ്രങ്ങളുമാണ് രാജ്യത്തുണ്ടായിരുന്നത്.
ഇരു കന്പനികളും ചുരുങ്ങിയ കാലയളവിനുള്ളിൽ 4ജി കേന്ദ്രങ്ങൾ വൻതോതിൽ സ്ഥാപിച്ചെന്നു വ്യക്തം. അതേസമയം, 4 ജി വിനിമയത്തിനുപയോഗിക്കാവുന്ന സ്പെക്ട്രം ഏറ്റവും കൂടുതൽ കൈവശമുള്ള വൊഡാഫോണിന്റെ 4ജി ശൃംഖലയിൽ 62 ശതമാനം മാത്രമാണ് വളർച്ചയുണ്ടായത്.