ഏറ്റവും കൂടുതൽ പ്രവാസികൾ ഇന്ത്യയിൽനിന്ന്
Wednesday, September 18, 2019 10:57 PM IST
മും​ബൈ: ലോ​ക​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം പ്ര​വാ​സി​ക​ൾ ഇ​ന്ത്യ​യി​ൽ​നി​ന്നാ​ണ്. 175 ല​ക്ഷം ഇ​ന്ത്യ​ക്കാ​രാ​ണു പ്ര​വാ​സി​ക​ളാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​തെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ (യു​എ​ൻ)​യു​ടെ പ​ട്ടി​ക​യി​ൽ പ​റ​യു​ന്നു. ഇ​തു ലോ​ക​ത്തി​ലെ മൊ​ത്തം പ്ര​വാ​സി ജ​ന​സം​ഖ്യ​യാ​യ 27.2 കോ​ടി​യു​ടെ ആ​റു​ശ​ത​മാ​നം വ​രും.

അ​ന്താ​രാ​ഷ്‌​ട്ര പ്ര​വാ​സി സം​ഖ്യ 2019 എ​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ലാ​ണ് ഈ ​ക​ണ​ക്ക്. ഇ​ന്ത്യ​ക്കാ​ർ​ക്കു പി​ന്നി​ൽ മെ​ക്സി​ക്കോ (118 ല​ക്ഷം), ചൈ​ന (107 ല​ക്ഷം), റ​ഷ്യ (105 ല​ക്ഷം) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളാ​ണ് എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ.


പ​തി​വാ​യി താ​മ​സി​ക്കു​ന്ന രാ​ജ്യ​ത്തു​നി​ന്നു തൊ​ഴി​ൽ തേ​ടി​യോ അ​ഭ​യം തേ​ടി​യോ മ​റ്റു രാ​ജ്യ​ത്തേ​ക്കു മാ​റു​ന്ന​വ​രെ​യാ​ണു യു​എ​ൻ പ്ര​വാ​സി​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.
ആ​ഗോ​ള ജ​ന​സം​ഖ്യ​യി​ൽ 3.5 ശ​ത​മാ​നം ഇ​പ്പോ​ൾ പ്ര​വാ​സി​ക​ളാ​ണ്. 2000-ൽ ​ഇ​ത് 2.8 ശ​ത​മാ​ന​മാ​യി​രു​ന്നു.

കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ (5.1 കോ​ടി) ഉ​ള്ള​ത് അ​മേ​രി​ക്ക​യി​ലാ​ണ്. ജ​ർ​മ​നി​യും സൗ​ദി അ​റേ​ബ്യ​യു​മാ​ണ് അ​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ൽ (ര​ണ്ടി​ട​ത്തും 1.3 കോ​ടി വീ​തം).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.