16,400 രൂപയ്ക്കു സ്പ്ലിറ്റ് എസിയുമായി ഡയ്കിൻ
Wednesday, September 18, 2019 10:53 PM IST
കൊച്ചി: ലോകത്തെ ഒന്നാം നന്പർ എയർ-കണ്ടീഷനിംഗ് കന്പനിയായ ജപ്പാനിലെ ഡയ്കിന്റെ ഉപസ്ഥാപനമായ ഡയ്കിൻ എയർ-കണ്ടീഷനിംഗ് ഇന്ത്യ, ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി 16,400 രൂപയ്ക്ക് (നികുതി പുറമേ) തദ്ദേശീയമായി ആവിഷ്കരിച്ച് നിർമിച്ച സ്പ്ലിറ്റ് എസി അവതരിപ്പിച്ചു. ഡയ്കിന്റെ 95-ാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ ഉത്പന്നം അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ ജിടിഎൽ 28 3 സ്റ്റാർട്ട് നോണ്‍ ഇൻവെർട്ടർ എസി ഇന്ത്യൻ എസി വിപണിയിൽ കാതലായ മാറ്റം വരുത്തും. 3.5 ആംപിയറിൽ താഴെ മാത്രം വൈദ്യുതിയാണ് പുതിയ എസി ഉപയോഗിക്കുന്നത്. വീട്ടിലെ ഹെയർഡ്രയർ, മൈക്കോവേവ് എന്നിവ പ്രവർത്തിപ്പിക്കാൻ വേണ്ട വൈദ്യുതിയേക്കാൾ കുറവാണിത്.
എസി വിപണിയുടെ ആവശ്യത്തിനൊപ്പം ഉയരാൻ ഉത്പന്നത്തിലും വിലയിലും സമൂലമായ മാറ്റങ്ങൾ അനിവാര്യമായെന്നും ഡയ്കിൻ ഇന്ത്യ എംഡിയും സിഇഒയുമായ കെ.ജെ.ജാവ പറഞ്ഞു. പുതിയ ഡയ്കിൻ എസി 7500ലധികം വരുന്ന ഡീലർ നെറ്റ്വർക്കിലൂടെ ഉടൻ ലഭ്യമാകും.