കൊച്ചിൻ ഡ്യൂട്ടിഫ്രീയിൽ ഷോപ്പിംഗ് ഉത്സവം
Friday, September 13, 2019 11:46 PM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഉത്സവകാല ഷോപ്പിംഗ് ഉത്സവം തുടങ്ങി. ഒക്ടോബർ 30 വരെ ഷോപ്പിംഗ് നടത്തുന്നവർക്ക് മെഗാ സമ്മാന പദ്ധതിയും ദിവസേന നറുക്കെടുപ്പും ഒരുക്കിയിട്ടുണ്ട്.
ഇക്കാലയളവിൽ ഷോപ്പിംഗ് നടത്തുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയിക്ക് 12 ലക്ഷം രൂപ വില വരുന്ന എംജി ഹെക്ടർ കാർ മെഗാ സമ്മാനമായി നല്കും. എല്ലാ ദിവസവും നടത്തുന്ന നറുക്കെടുപ്പിൽ രണ്ടു പേർക്ക് സ്വർണനാണയവും രണ്ടു പേർക്ക് ഹയാത്ത് ഹോട്ടലിൽ താമസിക്കാനുള്ള വൗച്ചറും നല്കും. കൂടാതെ ഉത്സവകാല ഓഫറുകളും ഡിസ്കൗണ്ടുകളും അന്താരാഷ്ട്ര യാത്രക്കാർക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.