ലിബ്രയ്ക്കെതിരേ ഫ്രാൻസ്
Thursday, September 12, 2019 11:25 PM IST
പാരിസ്: ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറൻസിയായ ലിബ്ര രാജ്യങ്ങളുടെ ധനപരമായ പരമാധികാരത്തിനു ഭീഷണിയാണെന്നും അതിനാൽതന്നെ ലിബ്ര യൂറോപ്പിലെത്തുന്നതു തടയുമെന്നും ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയ്റെ. പണത്തിന്റെ വലിയൊരു സ്വകാര്യവത്കരണത്തിലേക്കാണ് ലിബ്ര നയിക്കുന്നത്. സന്പദ്വ്യവസ്ഥ സുഗമമായി കൈകര്യം ചെയ്യുന്നതിൽ സർക്കാരുകൾക്കു ലിബ്ര ബുദ്ധിമുട്ടാണ്ടാക്കും.
ഈ സാഹചര്യത്തിൽ നിലവിലുള്ള വ്യവസ്ഥകളിൽ ലിബ്രയ്ക്കു പ്രവർത്താനാനുമതി നൽകാനാവില്ല- ലെ മെയ്റെ പറഞ്ഞു. ജൂണിലാണ് ഫേസ്ബുക്ക് തങ്ങളുടെ ക്രിപ്റ്റോകറൻസിയായ ലിബ്ര പ്രഖ്യാപിക്കുന്നത്. ഉൗബർ, ലിഫ്റ്റ്, വീസ, മാസ്റ്റർകാർഡ്, പെയ്പാൽ തുടങ്ങിയ കന്പനികളും ലിബ്ര പുറത്തിറക്കുന്നതിൽ ഫേസ്ബുക്കിനോടു സഹകരിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകളില്ലാത്തവർക്കു പോലും ആശ്രയിക്കാവുന്ന ധനകാര്യ സേവനമെന്നാണ് ലിബ്രയെക്കുറിച്ചു ഫേസ്ബുക്ക് പറയുന്നത്. എന്നാൽ, ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾ ലിബ്ര വിഷയത്തിൽ ഫേസ്ബുക്കിനോടു വിയോജിപ്പറിയിച്ചിട്ടുണ്ട്.