ഡ്രീം വേൾഡിൽ ഇനി ദിനോസറുകളുടെ ലോകവും
Tuesday, September 10, 2019 11:33 PM IST
തൃശൂർ: ഓണക്കാലത്തെത്തുന്ന ഉല്ലാസ യാത്രക്കാർക്കു നവ്യാനുഭവമായി ഡ്രീം വേൾഡിൽ ദിനോസർ വേൾഡ് പ്രവർത്തനമാരംഭിച്ചു. ഏതു പ്രായക്കാരെയും ചരിത്രാതീത കാലത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നതാണ് ദിനോസർ വേൾഡെന്ന് അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു.
ദിനോസർ വേൾഡ്, സ്നോ വേൾഡ്, ജംഗിൾ വേൾഡ്, ഹൊറർ വേൾഡ് എന്നിങ്ങനെ വിസ്മയം പകരുന്ന നിരവധി റൈഡുകളാണ് ഇപ്പോൾ ഡ്രീം വേൾഡിലുള്ളത്. ഇവയ്ക്കെല്ലാം കൂടി ഒരു ടിക്കറ്റ് എടുത്താൽ മതി.
ഇവയ്ക്കുപുറമേ ഡ്രീം സ്പ്ലാഷ്, വേവ് പൂൾ, റേസർ റൈഡുകൾ, മാക്സി ഡി തിയറ്റർ, ഡ്രീം റെയിൻ ഡാൻസ് തുടങ്ങിയ അമ്യൂസ്മെന്റുകളുടെ നീണ്ട നിരതന്നെയുണ്ട് ഡ്രീം വേൾഡിൽ.
ദിനോസറുകളുടെ പ്രത്യേക പാർക്ക് ഓണക്കാലത്തു സമർപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു മാനേജിംഗ് ഡയറക്ടർ എൻ.എ. സണ്ണി, മാനേജർ രജീഷ് നന്പൂതിരി എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: 04802746955, 9447012345.