പി.സി. സിറിയക്കിന് കർഷകമിത്ര അവാർഡ്
Saturday, August 24, 2019 10:31 PM IST
കോട്ടയം: റബർ ബോർഡ് മുൻ ചെയർമാനും റബർ പ്രൊഡ്യൂസർ സൊസൈറ്റികളുടെ ജനയിതാവും റബർ കർഷകർക്കുവേണ്ടി നിരന്തരം വാദിക്കുകയും ചെയ്യുന്ന പി.സി. സിറിയക്കിനു കർഷക മിത്ര അവാർഡ് നല്കി ആദരിക്കാൻ നാഷണൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് തീരുമാനിച്ചു.
28ന് കോട്ടയത്തു നടക്കുന്ന എൻഎഫ്ആർപിഎസിന്റെ ദേശീയ പ്രതിനിധി സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. തോമസ് ചാഴികാടൻ എംപി യോഗം ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിക്കും. സ്ഥാപക പ്രസിഡന്റ് കൊടുമൺ ഗോപിനാഥൻ നായർ, മുൻ പ്രസിഡന്റുമാരായ സോണി സെബാസ്റ്റ്യൻ, സുരേഷ് കോശി എന്നിവരെയും റബർ കർഷകർക്കുവേണ്ടി ക്രിയാത്മക ഇടപെടൽ നടത്തുന്ന എസ്. ചന്ദ്രശേഖരൻ നായരെയും യോഗത്തിൽ ആദരിക്കും.