സൈബർ ആക്രമണങ്ങൾ രണ്ടു കോടി
Thursday, August 22, 2019 11:09 PM IST
തൃശൂർ: കഴിഞ്ഞ വർഷം 2,16,43,946 സൈബർ ആക്രമണങ്ങളുണ്ടായെന്ന് ആഗോള സൈബർ സെക്യൂരിറ്റി സേവനദാതാക്കളായ കാസ്പേഴ്സ്കിയുടെ ആന്റി വൈറസ് വെബ് കണ്ടെത്തി.
ഹാക്കർമാരും ഫിഷിംഗ് സ്കാമും ചേർന്നു നടത്തിയ ആക്രമണങ്ങളിൽ അനേകായിരം വ്യാപാര സ്ഥാപനങ്ങൾക്കു ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഹാക്കർമാരുടെ ആക്രമണം നേരിടാനുള്ള സൈബർ സുരക്ഷാ ഉത്പന്നങ്ങൾക്കു കാസ്പേഴ്സ്കി 30 ശതമാനം ഇളവ് പ്രഖ്യാപിച്ചു.
വ്യാപാരം സുരിക്ഷിതവും ലളിതവും ഫലപ്രദവുമായി നടത്തുന്നതിനു ചെറുകിട ഇടത്തരം വ്യാപാരികളെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് കാസ്പേഴ്സ്കി ഡിജിറ്റൽ സെയിൽസ് മാനേജർ പുരുഷോത്തം ഭാട്യ പറഞ്ഞു.
ഓഗസ്റ്റ് 31 വരെയാണ് 30 ശതമാനം ഇളവ്. ഇന്ത്യ 30 എന്ന കോഡ് ഉപയോഗിച്ച് https://www.kspersky.co.om/small-business-security എന്ന സൈറ്റ് സന്ദർശിച്ചാൽ ഓണ്‍ലൈൻ വഴിയും ഉത്പന്നങ്ങൾ ലഭിക്കും.