കല്യാണ് ജ്വല്ലേഴ്സ് നാലു ഷോറൂമുകൾകൂടി തുറക്കും
Tuesday, August 20, 2019 11:06 PM IST
തൃശൂർ: കല്യാണ് ജ്വല്ലേഴ്സ് സെപ്റ്റംബർ അവസാനം ഇന്ത്യയിലും മധ്യപൂർവദേശത്തുമായി നാലു പുതിയ ഷോറൂമുകൾ തുറക്കുന്നു. ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലും ഷാർജ, അബുദാബി എന്നിവിടങ്ങളിലുമാണു പുതിയ ഷോറൂമുകൾ തുടങ്ങുന്നത്. ഇതോടെ കല്യാണിന് 141 ഷോറൂമുകളാകും.
ബ്രാൻഡ് അംബാസഡർമാരായ അക്കിനേനി നാഗാർജുന, പൂജ സാവന്ത് എന്നിവർ ഹൈദരാബാദിലെയും വാഷിയിലെയും ഷോറൂമുകളുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കും. ഷാർജയിലെയും അബുദാബിയിലെയും ഷോറൂമുകളുടെ ഉദ്ഘാടനം മഞ്ജുവാര്യരും പ്രഭു ഗണേശനും നിർവഹിക്കും.
ഉത്സവ, വിവാഹ സീസണ് അടുത്തിരിക്കുന്ന സമയത്ത് ഉപയോക്താക്കൾക്കായി ഒട്ടേറെ പുതിയ ഓഫറുകൾ അവതരിപ്പിക്കുന്നുണ്ടെന്നു കല്യാണ് ജ്വല്ലേഴ്സ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. പുതിയ ഷോറൂമുകൾ വിപണിയിലെ പ്രാമുഖ്യം മെച്ചപ്പെടുത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.