നൂറിന്റെ കരുത്തിൽ വെബ് ആൻഡ് ക്രാഫ്റ്റ്സ്
Monday, August 19, 2019 10:41 PM IST
തൃശൂർ: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കന്പനിയായ വെബ് ആൻഡ് ക്രാഫ്റ്റ്സ് ഏഴു വയസിന്റെ നിറവിൽ.
2012ൽ തൃശൂർ ഇൻഫോ പാർക്കിൽ ഒരു സ്റ്റാർട്ടപ്പായി തുടങ്ങിയ സ്ഥാപനത്തിൽ ഇപ്പോൾ 120ലധികം ജീവനക്കാരുണ്ട്.
നൂറു ജീവനക്കാർ എന്ന അഭിമാന നേട്ടം കൈവരിച്ചതിന്റെയും ഏഴു വർഷം പൂർത്തിയാക്കിയതിന്റെയും ആഘോഷം കൊരട്ടിയിലെ ഇൻഫോപാർക്കിൽ നടത്തി.