ക്രോംപ്ടന്റെ ആന്റി ബാക്ടീരിയ എൽഇഡി ബൾബുകൾ
Monday, May 13, 2019 10:39 PM IST
കൊച്ചി: ക്രോംപ്ടണ്‍ ഗ്രീവ്സ് കംപ്യൂട്ടർ ഇലക്ട്രിക്കൽസിന്റെ പുതിയ ആന്റി ബാക്ടീരിയ എൽഇഡി ബൾബുകൾ ബോളിവുഡ് താരം സോഹ അലിഖാൻ വിപണിയിലിറക്കി. നൂതന എൽവിറോ സേഫ് സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ച ബൾബുകൾ എൽഇഡി വെളിച്ചത്തിനു പുറമേ 85 ശതമാനം അണുക്കളെയും നശിപ്പിക്കുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ശിപാർശയും ഇതിനുണ്ട്.
ബൾബിന്റെ പ്രകാശത്തിൽ അടുക്കളയിലെയും അലക്കുമുറിയിലെയും കുട്ടികളുടെ മുറിയിലെയും അണുക്കൾ അപ്രത്യക്ഷമാകുമെന്നു കമ്പനി അവകാശപ്പെടുന്നു. ബൾബുകൾക്ക് എൽഎബിഎൽ അക്രഡിറ്റേഷൻ ഉണ്ടെന്നു സോഹ അലിഖാൻ പറഞ്ഞു.
ചടങ്ങിൽ ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമർ ഇലക്ട്രിക്കൽസ് സിഇഒ മാത്യു ജോസ്, കമ്പനി ബിസിനസ് ഹെഡ് രാജേഷ് നായിക് എന്നിവരും സംബന്ധിച്ചിരുന്നു. കൂൾഡേ വൈറ്റ് ലൈറ്റിൽ, ഏഴു വാട്സ്, ഒമ്പതു വാട്സ് എന്നീ ശ്രേണിയിൽ യഥാക്രമം 180 രൂപയ്ക്കും, 190 രൂപയ്ക്കും ലഭിക്കും.