ഇൻഫോസിസ് അറ്റാദായത്തിൽ 10.5 % വർധന
Saturday, April 13, 2019 12:54 AM IST
മും​ബൈ: മാ​ർ​ച്ചി​ൽ അവ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ഇ​ൻ​ഫോ​സി​സ് ടെ​ക്നോ​ള​ജീ​സി​നു 10.51 ശ​ത​മാ​നം ലാ​ഭ​വ​ർ​ധ​ന. 3690 കോ​ടി​യി​ൽ​നി​ന്നു 4078 കോ​ടി രൂ​പ​യി​ലേ​ക്കാ​ണു വ​ർ​ധ​ന.

ഇ​ക്കാ​ല​ത്തു വി​റ്റു​വ​ര​വ് 18,083 കോ​ടി​യി​ൽ​നി​ന്ന് 19.1 ശ​ത​മാ​നം​കൂ​ടി 21,539 കോ​ടി രൂ​പ​യാ​യി. 2018-19 ലേ​ക്ക് അ​വ​സാ​ന​ഗ​ഡു ലാ​ഭ​വീ​ത​മാ​യി ഓ​ഹ​രി​യൊ​ന്നി​നു 10.5 രൂ​പ പ്ര​ഖ്യാ​പി​ച്ചു.
2019-20 ൽ ​വ​രു​മാ​നം 7.5-9.5 ശ​ത​മാ​നം കൂ​ടു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.