ഗാസയിൽ അഞ്ച് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു
Wednesday, July 9, 2025 5:50 AM IST
ഗാസാ സിറ്റി: വടക്കൻ ഗാസയിൽ വഴിയരികിൽ സ്ഥാപിച്ച കുഴിബോംബ് പൊട്ടി അഞ്ച് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയിൽ ബേത് ഹനൂനിലായിരുന്നു സംഭവം.