പാ​രീ​സ്: ​ഫ്ര​ഞ്ച് ത​ല​സ്ഥാ​ന​ത്തെ സെ​ൻ ന​ദി​യി​ൽ ജ​ന​ങ്ങ​ൾ​ക്കു കു​ളി​ക്കാ​ൻ ഒ​രു നൂ​റ്റാ​ണ്ടി​നു​ശേ​ഷം അ​നു​മ​തി. ശ​നി​യാ​ഴ്ച രാ​വി​ലെ അ​നു​മ​തി ല​ഭി​ച്ച​യു​ട​ൻ ഒ​രു​സം​ഘം ആ​ളു​ക​ൾ ന​ദി​യി​ൽ​ ചാ​ടി നീ​ന്തി.

ജ​ലം മ​ലി​ന​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം ​ഹനിക്കാതി​രി​ക്കാ​നാ​യി 1923ൽ ​ന​ദി​യി​ൽ കു​ളി നി​രോ​ധി​ച്ച​താ​ണ്. വീ​ണ്ടും കു​ളി​ക്കാ​ൻ അ​നു​മ​തി വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പാ​രീ​സ് ഒ​ളി​ന്പി​ക്സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ദി​യി​ൽ ഊ​ർ​ജി​ത ശു​ചീ​ക​ര​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യി​രു​ന്നു. ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മാ​ണ് വീ​ണ്ടും കു​ളി​ക്കാ​ൻ അ​നു​മ​തി ന​ല്കി​യ​ത്.


ഈഫ​ൽ ട​വ​ർ, നോ​ത്ര്ദാം ​ക​ത്തീ​ഡ്ര​ൽ, കി​ഴ​ക്ക​ൻ പാ​രീ​സ് എ​ന്നി​വിട​ങ്ങ​ളി​ലാ​യി മൂ​ന്നു ക​ട​വു​ക​ളി​ൽ കു​ളി​ക്കാ​നാ​ണ് ഇ​പ്പോ​ൾ അ​നു​മ​തി​യു​ള്ള​ത്. ജ​ല​ത്തി​ന്‍റെ ഗു​ണ​മേ​ന്മ നി​ശ്ച​യി​ക്കാ​ൻ ദി​വ​സ​വും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും.