പഹല്‍ഗാം ഭീകരാക്രമണം മുഴുവന്‍ മനുഷ്യരാശിക്കും നേർക്കുള്ള ആക്രമണം: മോദി
Tuesday, July 8, 2025 2:19 AM IST
റിയോ ഡി ഷനെറോ: പഹല്‍ഗാം ഭീകരാക്രമണം മുഴുവന്‍ മനുഷ്യരാശിക്കും നേരേയുള്ള ആക്രമണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഭീകരതയ്ക്കെതിരെ ലോകരാജ്യങ്ങളെല്ലാം നടപടി സ്വീകരിക്കണമെന്ന് അദേഹം പറഞ്ഞു. ബ്രസീലിലെ റിയോ ഡി ഷനെറോയില് നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി.
“ഏപ്രിലിലെ പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യക്കെതിരായ ആക്രമണം മാത്രമല്ല, മുഴുവന്‍ മനുഷ്യരാശിക്കുമെതിരായ ആക്രമണമായിരുന്നു. തീവ്രവാദികള്‍ക്ക് ധനസഹായം നല്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ സുരക്ഷിത താവളങ്ങള്‍ നല്കുന്നതോ ആയവരെ ഒറ്റപ്പെടുത്തണം. തീവ്രവാദത്തെ നേരിടുന്നതില്‍ ഇരട്ടത്താപ്പ് പാടില്ല”- മോദി പറഞ്ഞു.
ആഗോള ഭരണത്തിന്റെയും സമാധാനത്തിന്റെയും സുരക്ഷയുടെയും പരിഷ്കരണം എന്ന വിഷയത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്.