മാർപാപ്പ അനുശോചിച്ചു
Monday, July 7, 2025 12:47 AM IST
വത്തിക്കാൻ സിറ്റി: ടെക്സസിലെ പ്രളയദുരന്തത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ അനുശോചനം രേഖപ്പെടുത്തി. മിന്നൽപ്രളയത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മരിച്ചവർക്കുവേണ്ടി പ്രാർഥിക്കുന്നുവെന്നും ഇന്നലെ വത്തിക്കാനിൽ ത്രികാലജപ പ്രാർഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യവേ മാർപാപ്പ പറഞ്ഞു.