ടെഹ്റാനിലെ സ്വിസ് എംബസി തുറന്നു
Monday, July 7, 2025 12:47 AM IST
വിയന്ന: ഇറാനിലെ സ്വിസ് നയതന്ത്ര കാര്യാലയം വീണ്ടും തുറന്നു. ഇറാനും ഇസ്രയേലും തമ്മിൽ യുദ്ധമുണ്ടായപ്പോഴാണ് എംബസി അടച്ചത്.
അംബാസഡർ നദീൻ ഒലിവേരി ലൊസാനോയുടെ നേതൃത്വത്തിലുള്ള ചെറു സംഘം ടെഹ്റാനിൽ തിരിച്ചെത്തിയതായി സ്വിസ് സർക്കാർ അറിയിച്ചു. അമേരിക്കൻ നയതന്ത്ര താത്പര്യങ്ങളെ ഇറാനിൽ പ്രതിനിധീകരിക്കുന്നത് ടെഹ്റാനിലെ സ്വിസ് എംബസിയാണ്. ഇറാനും അമേരിക്കയും തമ്മിൽ നയതന്ത്രബന്ധമില്ല.