വ​​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ മ​​​​ധു​​​​ര അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പാ​​​​യി ഡോ. ​​​ആ​​​​ന്‍റ​​​​ണി​​​​സാ​​​​മി സ​​​​വ​​​​രി​​​​മു​​​​ത്തു​​​​വി​​​​നെ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ന്‍ മാ​​​ർ​​​പാ​​​​പ്പ നി​​​​യ​​​​മി​​​​ച്ചു. പാ​​​​ള​​​​യം​​​​കോ​​​​ട്ട് രൂ​​​പ​​​ത​​​യു​​​ടെ ബി​​​ഷ​​​പ്പാ​​​യും മ​​​​ധു​​​​ര അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​റാ​​​​യും സേ​​​​വ​​​​നം ചെ​​​​യ്തു​​​​വ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ​​​യാ​​​ണു ബി​​​​ഷ​​​​പ് ആ​​​​ന്‍റ​​​​ണി​​​​സാ​​​​മി​​​​യെ തേ​​​ടി പു​​​തി​​​യ നി​​​യോ​​​ഗ​​​മെ​​​ത്തു​​​ന്ന​​​ത്.

2014 ജൂ​​​ലൈ 26 മു​​​ത​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന ഡോ. ​​​ആ​​​ന്‍റ​​​ണി പ​​​പ്പു​​​സാ​​​മി വി​​​ര​​​മി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​വം​​​ബ​​​ർ നാ​​​ലി​​​നാ​​​ണ് ബി​​​​ഷ​​​​പ് ആ​​​​ന്‍റ​​​​ണി​​​​സാ​​​​മി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ​​​ത്. 1960 ഡി​​​​സം​​​​ബ​​​​ർ എ​​​ട്ടി​​​ന് ​ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ തൂ​​​​ത്തു​​​​ക്കു​​​ടി രൂ​​​​പ​​​​ത​​​​യി​​​​ൽ​​​​പ്പെ​​​​ട്ട വ​​​​ട​​​​ക്കു വ​​​​ണ്ടാ​​​​ന​​​​ത്ത് ജ​​​​നി​​​​ച്ച ബി​​​​ഷ​​​​പ് ആ​​​​ന്‍റ​​​​ണി​​​​സാ​​​​മി സ​​​​വ​​​​രി​​​​മു​​​​ത്തു പാ​​​​ള​​​​യം​​​​കോ​​​ട്ട് രൂ​​​​പ​​​​ത​​​​യ്ക്കു​​​​വേ​​​​ണ്ടി 1987 ഏ​​​​പ്രി​​​​ൽ 26ന് ​​​​പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ചു. 2019 ന​​​​വം​​​​ബ​​​​ര്‍ 20ന് ​​​​അ​​​​ദ്ദേ​​​​ഹം ഈ ​​​രൂ​​​​പ​​​​ത​​​​യു​​​​ടെ മെ​​​​ത്രാ​​​​നാ​​​​യി നി​​​യ​​​മി​​​ത​​​നാ​​​യി.