ജര്‍മന്‍ ട്രെയിനില്‍ നാലു പേരെ അക്രമി കുത്തി പരിക്കേല്‍പ്പിച്ചു
Saturday, July 5, 2025 1:05 AM IST
ബേണ്‍: തെക്കന്‍ ജര്‍മനിയില്‍ അതിവേഗ ട്രെയിനില്‍ നാലു പേരെ അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇരുപതുകാരനായ സിറിയന്‍ അഭയാര്‍ഥിയാണ് ആക്രമണം നടത്തിയത്.
ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ഞൂറോളം യാത്രക്കാരുമായി ഹാംബര്‍ഗില്‍നിന്ന് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലേക്കു പോയ ട്രെയിനിലായിരുന്നു ആക്രമണം. അക്രമിക്കും പരിക്കേറ്റു.