ഈ​​സ്താം​​ബു​​ൾ: പ്ര​​വാ​​ച​​ക​​ൻ മു​​ഹ​​മ്മ​​ദി​​നെ കാ​​ർ​​ട്ടൂ​​ണി​​ലൂ​​ടെ നി​​ന്ദി​​ച്ചു​​വെ​​ന്നാ​​രോ​​പി​​ച്ച് തു​​ർ​​ക്കി​​യി​​ൽ നാ​​ല് ആ​​ക്ഷേ​​പ​​ഹാ​​സ്യ മാ​​ഗ​​സി​​ൻ ജീ​​വ​​ന​​ക്കാ​​രെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

ലേ മാ​​ൻ മാ​​ഗ​​സി​​നി​​ലാ​​ണ് കാ​​ർ​​ട്ടൂ​​ൺ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ മാ​​ഗ​​സി​​ന്‍റെ ഈ​​സ്താം​​ബു​​ളി​​ലെ ഓ​​ഫീ​​സി​​നു പു​​റ​​ത്ത് പ്ര​​തി​​ഷേ​​ധ​​വും ക​​ല്ലേ​​റു​​മു​​ണ്ടാ​​യി.


കാ​​ർ​​ട്ടൂ​​ണി​​സ്റ്റ് ദോ​​ഹ​​ൻ പെ​​ഹ്‌​​ൽ​​വ​​ൻ, ലേ ​​മാ​​ൻ എ​​ഡി​​റ്റ​​ർ ഇ​​ൻ-​​ചീ​​ഫ് സ​​ഫ​​ർ അ​​ക്നാ​​ർ, ഗ്രാ​​ഫി​​ക് ഡി​​സൈ​​ന​​ർ സെ​​ബ്ര​​യ്‌​​ൽ ഒ​​ക്കു, മാ​​നേ​​ജ​​ർ അ​​ലി യാ​​വു​​സ് എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. മാ​​ധ്യ​​മ​​സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ 180 രാ​​ജ്യ​​ങ്ങ​​ളി​​ൽ 159-ാം സ്ഥാ​​ന​​മാ​​ണ് തു​​ർ​​ക്കി​​ക്കു​​ള്ള​​ത്.