ബന്ദി ദന്പതികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു
Friday, June 6, 2025 1:01 AM IST
ടെൽ അവീവ്: ഹമാസ് ഭീകരർ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയ ഇസ്രേലി-അമേരിക്കൻ ദന്പതികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു.
ജൂഡി വെയിൻസ്റ്റെയിൻ ഹഗ്ഗായി (70), ഭർത്താവ് ഗാഡി ഹഗ്ഗായി എന്നിവരുടെ മൃതദേഹങ്ങൾ ഇസ്രേലി സേന കഴിഞ്ഞ ദിവസം രാത്രി തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ കണ്ടെടുക്കുകയായിരുന്നു. ജൂഡിക്കു കനേഡിയൻ പൗരത്വവുമുണ്ട്.
2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയ പലസ്തീൻ ഭീകരർ ദന്പതികളെ വധിച്ച് മൃതദേഹങ്ങൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇസ്രയേലിലെത്തിച്ച മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇനി 56 ബന്ദികളെക്കൂടി ഹമാസിന്റെ കസ്റ്റഡിയിൽനിന്നു വീണ്ടെടുക്കേണ്ടതുണ്ട്. ഇതിൽ 20 പേരെ ഇപ്പോൾ ജീവനോടെയുള്ളൂ എന്നാണു കരുതുന്നത്.