പാ​​​രീ​​​സ്: ഫ്ര​​​ഞ്ച് ത​​​ല​​​സ്ഥാ​​​ന​​​ത്തെ യ​​​ഹൂ​​​ദ കേ​​​ന്ദ്ര​​​ങ്ങ​​​ൾ പെ​​​യി​​​ന്‍റ് ഉ​​​പ​​​യോ​​​ഗി​​​ച്ച് വി​​​കൃ​​​ത​​​മാ​​​ക്കി. പാ​​​രീ​​​സി​​​ലെ ഹോ​​​ളോ​​​കോ​​​സ്റ്റ് മ്യൂ​​​സി​​​യ​​​മാ​​​യ ഷോ​​​വാ മെ​​​മ്മോ​​​റി​​​യ​​​ൽ, മൂ​​​ന്ന് സി​​​ന​​​ഗോ​​​ഗു​​​ക​​​ൾ, ഒ​​​രു റ​​​സ്റ്റ​​​റ​​​ന്‍റ് എ​​​ന്നി​​​വ​​​യി​​​ൽ പ​​​ച്ച നി​​​റ​​​ത്തി​​​ലു​​​ള്ള പെ​​​യി​​​ന്‍റ് പൂ​​​ശു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

യ​​​ഹൂ​​​ദ സ​​​മു​​​ദാ​​​യ​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ട് ജു​​​ഗു​​​പ്സാ​​​വ​​​ഹ​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്ന് ഫ്ര​​​ഞ്ച് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ബ്രൂ​​​ണോ റെ​​​റ്റാ​​​ലി​​​യൂ പ​​​റ​​​ഞ്ഞു. ഫ്ര​​​ഞ്ച് അ​​​ധി​​​കാ​​​രി​​​ക​​​ൾ ഉ​​​ട​​​ന​​​ടി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി അ​​​ക്ര​​​മി​​​ക​​​ളെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ൽ എ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​സി​​​ഡ​​​ന്‍റ് ഐ​​​സ​​​ക് ഹെ​​​ർ​​​സോ​​​ഗ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ഗാ​സ യു​ദ്ധം ആ​രം​ഭി​ച്ച​ശേ​ഷം ആ​ഗോ​ള​ത​ല​ത്തി​ൽ യ​ഹൂ​ദ​രെ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.