ഹജ്ജ് തീർഥാടനത്തിനു തുടക്കമായി
Wednesday, June 4, 2025 11:00 PM IST
റിയാദ്: 19 ലക്ഷം തീർഥാടകർ പങ്കെടുക്കുന്ന ഹജ്ജിനു തുടക്കമായി. 162 രാജ്യങ്ങളിൽനിന്നെത്തിയ തീർഥാടകരെല്ലാം മിനയിലെത്തി.
ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്നു നടക്കും. കേരളത്തിൽനിന്നുള്ള 17 പേരുൾപ്പെടെ ഇന്ത്യയിൽനിന്ന് 1,22,518 പേരാണ് ഹജ്ജിനെത്തിയിരിക്കുന്നത്.
ഇന്നു രാവിലെ അറഫയിൽ എത്തുന്ന തീർഥാടകർ മുസ്ദലിഫയിൽ അന്തിയുറങ്ങി വെള്ളിയാഴ്ച പുലർച്ചയോടെ മിനായിൽ തിരിച്ചെത്തും. അവിടെ മൂന്നു ദിവസം രാപാർത്താണ് കർമങ്ങൾ പൂർത്തിയാക്കുക.