ഓസ്ട്രേലിയയിൽ കത്തിയാക്രമണം; പതിനാറുകാരനെ വെടിവച്ചുകൊന്നു
Monday, May 6, 2024 1:15 AM IST
പെർത്ത്: ഓസ്ട്രേലിയയിലെ പെർത്ത് നഗരത്തിൽ കത്തിയാക്രമണം നടത്തിയ പതിനാറുകാരനെ പോലീസ് വെടിവച്ചുകൊന്നു. അക്രമി ഇന്റർനെറ്റിലൂടെ മൗലികവാദങ്ങളിൽ ആകൃഷ്ടനായിരുന്നതായി വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാന മുഖ്യമന്ത്രി റോജർ കുക്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നഗരത്തിന്റെ തെക്കൻ പ്രാന്തത്തിലെ വില്ലെറ്റണിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇതിനു മുന്പ് ഒരാൾ പോലീസിനെ വിളിച്ച് ‘അക്രമം നടത്താൻ പോകുന്നുവെന്ന’ മുന്നറിയിപ്പു നല്കിയിരുന്നു. ഇതിനു പിന്നാലെ വില്ലെറ്റണിൽ കത്തിയാക്രമണം നടക്കുന്നതായി പോലീസിനു വിവരം ലഭിച്ചു.
സ്ഥലത്തെത്തിയ പോലീസിനു നേർക്ക് അക്രമി പാഞ്ഞു വന്നപ്പോഴാണു വെടിയുതിർത്തത്. കത്തി ഉപേക്ഷിക്കാനുള്ള പോലീസിന്റെ നിർദേശം അക്രമി ചെവിക്കൊണ്ടില്ല.