ഇറേനിയൻ ഡ്രോൺ
Saturday, September 23, 2023 12:59 AM IST
ടെഹ്റാൻ: ലോകത്തെ ഏറ്റവും ദൂരപരിധിയുള്ള ഡ്രോൺ എന്നവകാശപ്പെടുന്ന ‘മൊഹാജെർ-10’ ഇറാൻ പുറത്തിറക്കി. 2,000 കിലോമിറ്റർ ദൂരപരിധിയുള്ള ഇതിന് 300 കിലോഗ്രാം ആയുധങ്ങളുമായി 24 മണിക്കൂർ പറക്കാൻ കഴിയുമെന്നാണ് ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞത്.