നിയുക്ത മെത്രാൻ ഫാ. ജോൺ പനന്തോട്ടത്തിലിന് മെൽബണിൽ സ്വീകരണം നല്കി
Wednesday, May 24, 2023 12:19 AM IST
മെൽബൺ: സെന്റ് തോമസ് മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ ഫാ. ജോൺ പനന്തോട്ടത്തിലിന് മെൽബൺ വിമാനത്താവളത്തിൽ സ്വീകരണം നൽകി.
മെൽബൺ രൂപതാധ്യക്ഷൻ ബിഷപ് മാർ ബോസ്കോ പുത്തൂർ, വികാരി ജനറാൾ മോൺ. ഫ്രാൻസീസ് കോലഞ്ചേരി, ചാൻസിലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ, എപ്പിസ്കോപ്പൽ വികാരി ഫാ. വർഗീസ് വാവോലിൽ, പ്രൊക്യുറേറ്റർ ഡോ. ജോൺസൺ ജോർജ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോബി ഫിലിപ്പ്, മെൽബൺ വെസ്റ്റ് ഇടവക വികാരി ഫാ. ഏബ്രഹാം കഴുന്നടിയിൽ, മെൽബൺ സൗത്ത് ഈസ്റ്റ് ഇടവക അസി. വികാരി ഫാ. ജോയിസ് കോലംകുഴിയിൽ സിഎംഐ, മെൽബൺ ക്നാനായ ഇടവക വികാരി ഫാ. അഭിലാഷ് കണ്ണമ്പാടം, ഫാ. വിൻസന്റ് മഠത്തിപറമ്പിൽ സിഎംഐ, ഫാ. അശോക് അമ്പഴത്തിങ്കൾ, മെൽബണിലെ വിവിധ ഇടവകകളിലെ കൈക്കാരന്മാർ, യുവജന പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനായ ഫാ. ജോൺ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ് മാർ ബോസ്കോ പുത്തൂരിനുള്ള യാത്രയയപ്പും 31 ന് വൈകുന്നേരം അഞ്ചിന് മെൽബണിനടുത്തുള്ള ക്യാമ്പെൽഫീൽഡിലെ വിളവുകളുടെ നാഥയായ പരി. മറിയത്തിന്റെ നാമത്തിലുള്ള കൽദായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് നടക്കും.