ബെനഡിക്ട് പതിനാറാമന്റെ നില ഗുരുതരമായി തുടരുന്നു
Friday, December 30, 2022 2:45 AM IST
വത്തിക്കാൻ സിറ്റി: എമരിറ്റസ് മാർപാപ്പ ബെനഡിക്ട് പതിനാറാമന്റെ നില ഗുരുതരമായി തുടരുകയാണെന്ന് വത്തിക്കാൻ അറിയിച്ചു. തൊണ്ണൂറ്റിയഞ്ചു വയസുള്ള മാർപാപ്പയുടെ ആരോഗ്യസ്ഥിതി ബുധനാഴ്ച തീർത്തും വഷളായിരുന്നു.
തത്സ്ഥിതി തുടരുകയാണെന്നും അദ്ദേഹത്തിനു സുബോധം നഷ്ടപ്പെട്ടിട്ടില്ലെന്നും വത്തിക്കാൻ വക്താവ് മാത്തെയോ ബ്രൂണി പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ രാത്രി മാർപാപ്പ സുബോധത്തോടെയാണു വിശ്രമിച്ചത്. എന്നാൽ, ആരോഗ്യസ്ഥിതി ഗുരുതരമായിത്തന്നെ തുടരുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. എമരിറ്റസ് പോപ്പിനുവേണ്ടി പ്രാർഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ ബുധനാഴ്ച ആഹ്വാനം ചെയ്തിരുന്നു.