സ്ഫോടനസന്ദേശവുമായി പ്രാവ്; ജമ്മുതാവി റെയിൽവേ സ്റ്റേഷനിൽ അതീവസുരക്ഷ
Thursday, August 21, 2025 2:03 AM IST
ജമ്മു: ബോംബ് സ്ഫോടനം നടത്തുമെന്ന സന്ദേശം കാലിൽ കെട്ടിയിട്ട നിലയിൽ പ്രാവിനെ കണ്ടെത്തിയതിനെത്തുടർന്ന് ജമ്മുതാവി റെയിൽവേ സ്റ്റേഷനിൽ അതീവസുരക്ഷ ഏർപ്പെടുത്തി.
അന്താരാഷ്ട്ര അതിർത്തിയിൽ റൺബിർ പുര മേഖലയിൽനിന്ന് കഴിഞ്ഞ 18നാണ് അതിർത്തി സംരക്ഷണസേന (ബിഎസ്എഫ്) പ്രാവിനെ പിടികൂടിയത്.
ഇംഗ്ലീഷിലും ഉറുദുവിലുമുള്ള ഭീഷണിസന്ദേശമാണ് പ്രാവിന്റെ കാലിൽ കെട്ടിയിരുന്നത്. കാഷ്മീർ തങ്ങളുടേതാണെന്നും സമയം വന്നെത്തിക്കഴിഞ്ഞെന്നുമാണ് ഉറുദുവിൽ എഴുതിയിരുന്നത്. ഇംഗ്ലീഷ് സന്ദേശത്തിലാണ് റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം നടത്തുമെന്ന ഭീഷണിയുള്ളത്.