അഗ്നി 5 മിസൈൽ വിക്ഷേപണം വിജയം
Thursday, August 21, 2025 2:03 AM IST
ബാലസോർ (ഒഡീഷ): മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി 5 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഒഡീഷയിലെ ചാന്തിപ്പുർ വിക്ഷേപണത്തറയിലായിരുന്നു പരീക്ഷണം. സാങ്കേതികമാനദണ്ഡങ്ങളെല്ലാം കൃത്യമായിരുന്നുവെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.