ധർമസ്ഥലയിൽ പുതിയ വഴിത്തിരിവ്; എല്ലാം നിയമാനുസൃതമെന്ന് ശുചീകരണ തൊഴിലാളിയുടെ മുൻ സഹായി
Thursday, August 21, 2025 2:03 AM IST
ധർമസ്ഥല: കർണാടകത്തിലെ ധർമസ്ഥലയിൽ നടന്ന ദുരൂഹമരണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തൽ പുതിയ വഴിത്തിരിവിൽ.
ധർമസ്ഥലയിൽ ഒട്ടേറെ മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്നു മുൻ ശുചീകരണത്തൊഴിലാളി പറഞ്ഞത് കള്ളമാണെന്നാണ് ഇയാളുടെ മുൻ സഹായി രാജു എന്നയാളുടെ തുറന്നുപറച്ചിൽ.
എല്ലാ മൃതദേഹങ്ങളും സംസ്കരിച്ചത് നിയമാനുസൃതമാണെന്നു രാജു പറയുന്നു. ഡോക്ടർമാരുടെയും പോലീസിന്റെയും സാന്നിധ്യത്തിലാണ് നടപടികളെല്ലാം മുന്നോട്ടു പോയത്.
നടപടിക്രമങ്ങളുടെ ഭാഗമായാണ് 50 മുതൽ 500 രൂപ വരെ ഈടാക്കിയിരുന്നത്. അതൊന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടിയല്ല. മുഖം മൂടിയ ആൾ മനഃപൂർവം മറ്റ് സ്ഥലങ്ങൾ തെരച്ചിലിനായി കാട്ടിക്കൊടുക്കുകയായിരുന്നു.
സാന്പത്തിക ലക്ഷ്യങ്ങൾ ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കണമെന്നും രാജു പറഞ്ഞു. കൊലപാതകം, ബലാത്സംഗം, മോഷണം തുടങ്ങിയ ആരോപണങ്ങളും രാജു നിഷേധിച്ചു.