ഫൈറ്റർ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ ജിജോ ജോസ് ഓവേലിലിന് വായു സേന മെഡൽ
Thursday, August 21, 2025 2:02 AM IST
ന്യൂഡൽഹി: ഇന്ത്യൻവ്യോമസേനയിലെ ഫൈറ്റർ പൈലറ്റായ ഗ്രൂപ്പ് ക്യാപ്റ്റൻ ജിജോ ജോസ് ഓവേലിലിന് വായു സേന മെഡൽ.
ഓപ്പറേഷൻ സിന്ധൂറിൽ കാഴ്ചവച്ച മികവിനാണ് ‘മെൻഷൻഡ് ഇൻ ഡെസ്പാച്ചസ്’ എന്ന അവാർഡ് ലഭിച്ചത്.
പൂന നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്ന് ബിരുദവും ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജ് വെല്ലിംഗ്ടൺ, നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിൽനിന്നു ബിരുദാനന്തര ബിരുദങ്ങളും നേടി.
2022ൽ വായു സേന മെഡൽ നൽകി ആദരിച്ചിട്ടുണ്ട്. ഓവേലിൽ ജോസുകുട്ടിയുടെയും ജിജിയുടെയും മകനാണ്. കീർത്തിയാണ് ഭാര്യ.