"ദ വയറി'നെതിരായ കേസ്: എഫ്ഐആറിൽ അഞ്ചുപേർ
Thursday, August 21, 2025 2:02 AM IST
ന്യൂഡൽഹി: ഓണ്‍ലൈനിലും നേരിട്ടും നടത്തിയ നിരവധി ദിവസത്തെ അന്വേഷണത്തിനുശേഷം "ദ വയർ' സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജനും കണ്‍സൾട്ടിംഗ് എഡിറ്റർ കരണ്‍ ഥാപ്പർക്കുമെതിരെ ആസാം പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആർ ലഭിച്ചതായി "ദ വയർ' അറിയിച്ചു.
മേയ് ഒന്‍പത് എന്ന തീയതി വച്ച എഫ്ഐആറിൽ ഇവർക്കു പുറമെ ഈ മാസമാദ്യം അന്തരിച്ച മുൻ ജമ്മു കാഷ്മീർ ഗവർണർ സത്യപാൽ മല്ലിക്, മാധ്യമപ്രവർത്തകനായ നജാം സേഥി, "ദ വയർ' ഹിന്ദി എഡിറ്റർ അശുതോഷ് ഭരദ്വാജ് എന്നിവരുടെ പേരുമുണ്ട്. കൂടാതെ പഹൽഗാം ആക്രമണത്തിനുശേഷം "ദ വയർ' പ്രസിദ്ധീകരിച്ച 12 ലേഖനങ്ങളുടെ തലക്കെട്ടുകളുടെ പട്ടികയുമുണ്ട്.
അങ്ങനെ പരോക്ഷമായി 11 കോളമിസ്റ്റുകളെക്കുറിച്ചുള്ള പരാമർശവും എഫ്ഐആറിലുണ്ട്.വരദരാജനും കരണ്‍ ഥാപ്പറിനും രാജ്യദ്രോഹക്കുറ്റം ചുമത്തി സമൻസ് അയച്ചപ്പോൾ എഫ്ഐആറിന്റെ പകർപ്പ് നല്‍കിയിരുന്നില്ല. തുടർന്ന് എഫ്ഐആറിന്റെ പകർപ്പ് കിട്ടാൻ ഓണ്‍ലൈനായും നേരിട്ടും ശ്രമിക്കുകയായിരുന്നു "ദ വയർ'