ഈ വർഷം അഞ്ചാം തവണ മേട്ടൂരിൽ ജലനിരപ്പ് 120 അടിയിലെത്തി
Thursday, August 21, 2025 2:03 AM IST
ചെന്നൈ: തമിഴ്നാട് കാവേരി നദീതട ജില്ലകളിലെ കർഷകരുടെ ജീവനാഡിയായ മേട്ടൂർ അണക്കെട്ടിലെ ജലനിരപ്പ് ഈ വർഷം അഞ്ചാംതവണ പൂർണ സംഭരണശേഷിയായ 120 അടിയിലെത്തി. ഇതേത്തുടർന്ന് അധികജലം പുറത്തേക്ക് ഒഴുക്കുകയാണ്. കാവേരി വൃഷ്ടിപ്രദേശത്ത് താമസിക്കുന്നവർക്കു ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
68 വർഷത്തിനിടെ ആദ്യമായാണ് ഒരു വർഷത്തിനിടെ അഞ്ചുതവണ ഡാമിലെ ജനലനിരപ്പ് പൂർണ സംഭരണശേഷിയിലെത്തുന്നത്. കഴിഞ്ഞ ജൂണിലും ജൂലൈയിലും രണ്ടുതവണവീതം ജലനിരപ്പ് 120 അടിയിലെത്തിയിരുന്നു.