ബംഗാളിൽ ട്രെയിനിടിച്ച് വനിതാ ലോക്കോ പൈലറ്റ് മരിച്ചു
Saturday, February 15, 2025 1:41 AM IST
മാൽഡ: പശ്ചിമബംഗാളിലെ മാൽഡയിൽ അതിവേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് വനിതാ ലോക്കോ പൈലറ്റ് മരിച്ചു.
കാലി പാസഞ്ചർ കോച്ചുകൾ തിരിച്ചെത്തിക്കാൻ മഹിപാൽ റോഡ് റെയിൽവേ സ്റ്റേഷനിൽനിന്ന് മാൽഡയിലെത്തിയ ലോക്കോ പൈലറ്റായ എസ്.കെ. മണ്ഡലാണ് അപകടത്തിൽപ്പെട്ടത്.
സഹപൈലറ്റായ എസ്.കെ. മഹാറാണി കുമാരിയെ എൻജിനിൽ ഇരുത്തിയശേഷം ശുചിമുറിയിൽ പോയി തിരിച്ചുവരുന്പോൾ നൂറു കിലോമീറ്റർ വേഗത്തിൽ വരികയായിരുന്ന നവദ്വീപ് ധാം എക്സ്പ്രസ് ഇടിക്കുകയായിരുന്നു.
ലോക്കോ പൈലറ്റ്മാർക്ക് എൻജിനിൽ ശുചിമുറി സൗകര്യം വേണമെന്ന ദീർഘകാല ആവശ്യം അവഗണിച്ചതാണ് വിലപ്പെട്ട ഒരു ജീവൻ നഷ്ടമാകാൻ കാരണമായതെന്ന് ജീവനക്കാർ പരാതിപ്പെട്ടു.