നടിമാരുമായി കൂടിക്കാഴ്ച നടത്തി കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ്
Tuesday, September 17, 2024 1:49 AM IST
ബംഗളൂരു: സിനിമാ മേഖലയിലെ ലൈംഗികാതിക്രമമുൾപ്പെടെ ചർച്ച ചെയ്യാൻ നടിമാരുമായി കൂടിക്കാഴ്ച നടത്തി കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ്. സംസ്ഥാന വനിതാ കമ്മീഷന്റെ നിർദേശപ്രകാരമാണ് യോഗം ചേർന്നതെന്ന് ചേംബർ പ്രസിഡന്റ് എൻ.എം. സുരേഷ് പറഞ്ഞു.
യോഗം 13ന് വിളിക്കാനാണ് വനിതാ കമ്മീഷൻ നിർദേശിച്ചത്. പലർക്കും അസൗകര്യമുള്ളതിനാലാണ് 16ലേക്ക് മാറ്റിയതെന്നും അദ്ദേഹം അറിയിച്ചു. തുടർനടപടികളിൽ സമവായമുണ്ടാക്കാൻ കൂടിക്കാഴ്ച സഹായിക്കുമെന്നും സുരേഷ് വ്യക്തമാക്കി.