ചെന്നായ ആക്രമണം; പെൺകുട്ടി മരിച്ചു
Tuesday, September 3, 2024 3:16 AM IST
ബഹ്റായിച്ച്: യുപിയിലെ ബഹ്റായിച്ചിൽ ചെന്നായയുടെ ആക്രമണത്തിൽ രണ്ടുവയസുള്ള പെൺകുട്ടി മരിച്ചു.
അമ്മയ്ക്കൊപ്പം വീടിനു വെളിയിൽ ഉറങ്ങുകയായിരുന്ന അഞ്ജലിയെ ചെന്നായ വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു.