ഛത്തീസ്ഗഡിൽ 10 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ 10 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Wednesday, May 1, 2024 1:34 AM IST
നാ​​രാ​​യ​​ൺ​​പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ൽ സു​​ര​​ക്ഷാ​​സേ​​ന​​യു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ 10 മാ​​വോ​​യി​​സ്റ്റു​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ രാ​​വി​​ലെ നാ​​രാ​​യ​​ൺ​​പു​​ർ, കാ​​ങ്കേ​​ർ ജി​​ല്ല​​ക​​ളു​​ടെ അ​​തി​​ർ​​ത്തി​​യി​​ലെ വ​​ന​​മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ മൂ​​ന്നു വ​​നി​​ത​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു.

ഒ​​രു എ​​കെ 47 റൈ​​ഫി​​ളും ഒ​​രു എ​​കെ ഇ​​ൻ​​സാ​​സ് റൈ​​ഫി​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​യു​​ധ​​ങ്ങ​​ൾ സു​​ര​​ക്ഷാ​​സേ​​ന പി​​ടി​​ച്ചെ​​ടു​​ത്തു. ഛത്തീ​​സ്ഗ​​ഡി​​ലെ ബ​​സ്ത​​ർ മേ​​ഖ​​ല​​യി​​ൽ ഈ ​​വ​​ർ​​ഷം 91 മാ​​വോ​​യി​​സ്റ്റു​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. ഏ​​പ്രി​​ൽ 16ന് ഛ​​ത്തീ​​സ്ഗ​​ഡി​​ൽ 29 മാ​​വോ​​യി​​സ്റ്റു​​ക​​ളെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചി​​രു​​ന്നു.

അ​​ന്ന് ഏ​​റ്റു​​മു​​ട്ട​​ൽ ന​​ട​​ന്ന പ്ര​​ദേ​​ശ​​ത്തു​​നി​​ന്ന് 30 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് ഇ​​ന്ന​​ലെ മാ​​വോ​​യി​​സ്റ്റു​​ക​​ളെ വ​​ധി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.