പ്രതാപ്റാവു ഭോസലെ അന്തരിച്ചു
Monday, May 20, 2024 3:22 AM IST
മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പ്രതാപ്റാവു ഭോസലെ(89) അന്തരിച്ചു. ജന്മദേശമായ സത്താറയിലായിരുന്നു അന്ത്യം. സത്താറയിൽനിന്നു മൂന്നു തവണ ലോക്സഭാംഗമായ ഭോസലെ 1967 മുതൽ 1985 വരെ നിയമസഭാംഗമായിരുന്നു. 1997 മുതൽ മഹാരാഷ്ട്ര പിസിസി അധ്യക്ഷനായിരുന്നു. ഇക്കാലത്താണ് ശരദ് പവാർ കോൺഗ്രസ് വിട്ട് എൻസിപി രൂപവത്കരിച്ചത്.
എന്നാൽ, ഭോസലെയുടെ നേതൃത്വത്തിൽ 1999ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് 75 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായി. തുടർന്ന് എൻസിപിയുമായി സഖ്യത്തിൽ സർക്കാർ രൂപവത്കരിച്ചു. കോൺഗ്രസ്-എൻസിപി സഖ്യം തുടർച്ചയായ 15 വർഷം മഹാരാഷ്ട്ര ഭരിച്ചു.