പശുക്കടത്ത് ആരോപിച്ച് മർദനം
Monday, May 20, 2024 3:22 AM IST
ഗർഹ്വ: പശുക്കടത്ത് ആരോപിച്ച് ജാർഖണ്ഡിൽ വയോധികനെ നഗ്നനാക്കി ബൈക്കിൽ കെട്ടിവലിച്ചു. ജാർഖണ്ഡിലെ അംറോറ ഗ്രാമത്തിനടുത്താണു സംഭവം. വെള്ളിയാഴ്ച ഉച്ചയോടെ പശുക്കളുമായി ബൻഷിധർ നഗർ ഉന്താരിയിലേക്കു പോകുകയായിരുന്ന സുർസ്വാതി റാം എന്നയാളാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ സുർസ്വാതിയെ സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.