ബിജെപി ഉദ്ദേശിച്ചത് നാനൂറിലേറെ സീറ്റിൽ തോൽക്കുമെന്ന്: അഖിലേഷ്
Tuesday, May 21, 2024 1:24 AM IST
സിദ്ധാർഥ്നഗർ: നാനൂറിലേറെ സീറ്റ് എന്ന ബിജെപിയുടെ ആഹ്വാനംകൊണ്ട് അർഥമാക്കുന്നത് നാനൂറിലേറെ സീറ്റിൽ ബിജെപി തോൽക്കുമെന്നാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
400 സീറ്റ് ഒഴിവാക്കിയാൽ ബാക്കിയുള്ള 143 സീറ്റുകളിലാണ് ബിജെപി വിജയിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. എസ്പി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അഖിലേഷ്.
2022 നിയമസഭാ തെരഞ്ഞെടുപ്പിലേതുപോലെ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് മായാവതിയുടെ ബിഎസ്പിക്കുള്ളതെന്ന് അഖിലേഷ് കുറ്റപ്പെടുത്തി. വാക്സിൻ കന്പനികളിൽനിന്നു ബിജെപി സർക്കാർ വൻ തുക വാങ്ങിയെന്ന ആരോപണം അഖിലേഷ് ആവർത്തിച്ചു.