മിനി വാൻ കൊക്കയിലേക്കു മറിഞ്ഞ് 18 മരണം
Tuesday, May 21, 2024 2:06 AM IST
കബീർധാം കവർധ: ഛത്തീസ്ഗഡിലെ കബീർധാമിൽ മിനി വാൻ നിയന്ത്രണംവിട്ട് കൊക്കയിലേക്കു മറിഞ്ഞ് 18 പേർ മരിച്ചു.
വനത്തിൽ ബീഡി ഇലകൾ ശേഖരിക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ 17 പേർ സ്ത്രീകളാണ്. നാലു പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 1.45 ന് ബഹപനി ഗ്രാമത്തിലെ ബഞ്ജാരി ഘട്ടിലായിരുന്നു അപകടം. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.