മോദിയുടെ മടക്കത്തിന് 15 ദിനം മാത്രമെന്നു കോൺഗ്രസ്
Tuesday, May 21, 2024 1:24 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചു ഘട്ടം പൂർത്തിയായതോടെ വിജയിക്കുമെന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസ്.
മാറ്റത്തിന്റെ കാറ്റ് രാജ്യം മുഴുവൻ വീശുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മടക്കത്തിന് ഇനി 15 ദിനം മാത്രമാണുള്ളതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രസ്താവനയിൽ വ്യക്തമാക്കി.
ഇതുവരെ 428 സീറ്റുകളിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. ഭൂരിപക്ഷത്തിനുവേണ്ട 272 സീറ്റ് ഇന്ത്യാ മുന്നണി കടന്നുകഴിഞ്ഞെന്നും 350 സീറ്റിലേക്കുള്ള പ്രയാണത്തിലാണെന്നും ജയറാം രമേശ് പറഞ്ഞു.